
വിദ്യാനഗര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്ന പേരില്‍ യുവതിയുടെ പേരില്‍ കള്ളക്കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റി.
വിദ്യാനഗര്‍ എസ്ഐ എസ്. അനുരൂപിനെയാണ് ക്രമസമാധാനചുമതലയില്‍ നിന്ന് കാസര്‍കോട് സൈബര്‍ സെല്ലിലേക്ക് മാറ്റിയത്. പോലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വൈ.ബി. വിജയ ഭരത് റെഡ്ഡിയുടെതാണ് നടപടി. ചെര്‍ക്കള ടൗണില്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മേനങ്കോട് സ്വദേശിനി മാജിദയ്ക്കെതിരേയാണ് പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്.
സിസിടിവി ദൃശ്യങ്ങളില്‍ സഹോദരന് സ്കൂട്ടര്‍ ഓടിച്ചിട്ടില്ലെന്നും മാജിദയാണ് ഓടിച്ചതെന്നും വ്യക്തമായിരുന്നു. ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും യുവതിക്കെതിരെ അനുരൂപ് കേസ് ചാര്‍ജ് ചെയ്യുക ആയിരുന്നു. വണ്ടിയോടിച്ചത് താനാണെന്ന് മാജിദ ആവര്‍ത്തിച്ച് പറഞ്ഞിട്ടും എസ്ഐ അംഗീകരിച്ചില്ല.



