സ്വന്തം ലേഖകൻ
കോട്ടയം: ആഗസ്റ്റ് 3, 4 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിൽ താലൂക്ക് ഉപരി കാര്യകർത്താക്കളെ പങ്കെടുപ്പിക്കുന്നതിനും 3ന് നടക്കുന്ന വനിതാ ഹിന്ദു നേതൃയോഗത്തിൽ ജില്ലയിലെ വനിതാ സാമുദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളെ പങ്കെടുപ്പിക്കാനും തിരുനക്കര വി.എച്ച്.പി ഹാളിൽ ച്ചേർന്ന മഹിളാ ഐക്യവേദി ജില്ലാ സമിതി തീരുമാനിച്ചു. മഹിളാ ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡൻറ് ശാന്തമ്മ കേശവന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഗീതാ രവി, വിനോദിനി ജയകുമാർ എന്നിവർ പ്രസംഗിച്ചു.