സ്ഥാനാര്‍ഥിയുടെ മരണം; വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് ജനുവരി 13ന്; തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും

Spread the love

തിരുവനന്തപുരം: വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് വാർഡുകളില്‍ തെരഞ്ഞെടുപ്പ് ജനുവരി 13ന് നടക്കും.

video
play-sharp-fill

തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് ജനുവരി 13 ന് തെരഞ്ഞെടുപ്പ് നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർത്ഥികള്‍ മരിച്ചതിനെ തുടർന്നാണ് ഈ വാർഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

ഡിസംബർ 24 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. വോട്ടെണ്ണല്‍ ജനുവരി 14ന്