play-sharp-fill
ഇടതു സർക്കാരിന്റെ കാരുണ്യവും കരുതലും നഷ്ടമായി: ജോസ് കെ.മാണി എം.പി

ഇടതു സർക്കാരിന്റെ കാരുണ്യവും കരുതലും നഷ്ടമായി: ജോസ് കെ.മാണി എം.പി

സ്വന്തം ലേഖകൻ

കാരുണ്യ പദ്ധതിയ്ക്കായി ലോട്ടറിയിലൂടെ ജനങ്ങളിൽ നിന്നും സമാഹരിക്കുന്ന തുക , മാരകരോഗം പിടിപെട്ട നിർധനരായ രോഗികൾക്ക് വിതരണം ചെയ്തിരുന്ന കാരുണ്യ പദ്ധതി നിലനിർത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
ഒരു ശുപാർശയുമില്ലാതെ ജനങ്ങൾക്ക് സഹായം എത്തിച്ചിരുന്ന കാരുണ്യപദ്ധതി നിർത്തലാക്കിയത് കോർപ്പറേറ്റ് ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.

കേരള കോൺഗ്രസ്‌ (എം)കൊല്ലം ജില്ലാ പ്രസിഡന്റ്‌ആയി തെരെഞ്ഞെടുക്കപ്പെട്ട വഴുതാനത്തുബാലചന്ദ്രൻ

കേരള കോൺഗ്രസ് (എം) ഐക്യം തകർക്കാൻ ശ്രമിച്ചവർ ഐക്യജനാധിപത്യമുന്നണിയുടെ ഐക്യവും തകർക്കാൻ ശ്രമിക്കുന്നു. എന്നാൽ, യു.ഡി.എഫിലെ ഐക്യം ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് എം മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) കൊല്ലം ജില്ലാ നേതൃയോഗം കൊട്ടാരക്കരയിൽ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലാ പ്രസിഡന്റായി വഴുതാനത്ത് ബാലചന്ദ്രനെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് മുരുകദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട്, കേരള ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ജില്ലാ ഭാരവാഹികളായ ആയൂർ ബിജു, സജിജോൺ കുറ്റിയിൽ, അഡ്വ.സജിത് കോട്ടവിള , മാത്യുസാം, ആദിക്കാട് മനോജ, ഇഞ്ചക്കാട് രാജൻ, ബിജു ഗിക്രൂസ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group