
കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിസന്ധിയിൽ.
ചലച്ചിത്ര അക്കാദമി ഒരുമാസം മുമ്പെങ്കിലും അനുമതി ആവശ്യമായ സിനിമകളുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് നല്‍കണം. മുന്‍കൂട്ടി സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടത്.
ചലച്ചിത്ര അക്കാദമിയേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു. കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ ആരാഞ്ഞുള്ള സാമൂഹികമാധ്യമ പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും അക്കാദമി ചെയര്‍മാനുമാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ കേരള ചലച്ചിത്ര മേളയുടെ മുപ്പതുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ഇല്ലാത്ത ഒരു ചലച്ചിത്ര മേള നടക്കുന്നത്’, ഡോ ബിജു പറഞ്ഞു.







