
മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ കുടുംബം വീടുപൂട്ടി യാത്രപോയ തക്കത്തിന് വീട് കുത്തിത്തുറന്ന് മോഷണം. പട്ടിക്കാട് റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന അതിനിയില്‍ പുതിയ മാളിയേക്കല്‍ മുഹമ്മദ് കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. എന്നാൽ സ്വർണ്ണമാണെന്ന് കരുതി മോഷ്ടാവ് കൊണ്ടുപോയത് മുക്കുപണ്ടങ്ങളാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മകൻ ജോലി ചെയ്യുന്ന കോഴിക്കോട്ടേക്ക് വീട്ടുകാർ പോയതായിരുന്നു. ഞായറാഴ്ച അയൽവാസിയാണ് മോഷണവിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. തുടർന്ന് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. ആള്‍താമസമില്ലെന്ന് മനസ്സിലാക്കിയാണ് മോഷ്ടാവ് എത്തിയത്. വാതിലിന്റെ ലോക്കുള്ള ഭാഗത്ത് ഇനാമല്‍ പെയിന്റ് ഒഴിച്ച് കത്തിച്ച്, മഴുകൊണ്ട് കുത്തിത്തുറന്നാണ് അകത്തു കയറിയത്. അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും കമ്മല്‍, മാല എന്നീ മുക്കുപണ്ടങ്ങള്‍ കാണാതായിട്ടുണ്ട്.സ്വർണ്ണമാണെന്ന് തെറ്റിദ്ധരിച്ചാവാം ഇവ മോഷ്ടിച്ചതെന്ന് കരുതുന്നു.
മേലാറ്റൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സംശയാസ്പദമായവരെ ചോദ്യം ചെയ്തും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


