
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടി പി.എസ് പ്രശാന്തിന്റെ മൊഴിയെടുക്കും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കുന്നത്.
ദ്വാരപാലക ശില്‍പങ്ങള്‍ 2024ല്‍ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്‌ഐടി ചോദിച്ചറിയുക. സ്പോണ്‍സറെന്ന നിലയില്‍ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2024ല്‍ ബോർഡ് അനുവാദം നല്‍കിയിരുന്നു.
തിളക്കം മങ്ങിയതിനാല്‍ പരിഹരിക്കാൻ ഗ്യാരന്റി ഉണ്ടായിരുന്നുവെന്നാണ് കാരണമായി പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരിട്ടു കൊണ്ടുപോയി സ്വർണം പൂശാൻ അനുമതി നല്‍കിയുള്ള തീരുമാനം പിന്നീട് ബോർഡ് തിരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വർണം പൂശി തിരിച്ചെത്തിച്ചെന്നും മതിയായ രേഖകളുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് പി.എസ്. പ്രശാന്തിന്റെ നിലപാട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാതന്ത്ര്യം നല്‍കിയുള്ള ഉദ്യോഗസ്ഥരുടെ ആദ്യ തീരുമാനവും പിന്നീടുണ്ടായ തിരുത്തല്‍ സാഹചര്യവും എസ്‌ഐടി വിശദമായി ചോദിച്ചറിയും.




