പത്തനംതിട്ടയിലെ കാലുവാരൽ ആരോപണം സി പി എമ്മിന് പ്രതിസന്ധി സൃഷ്ടിക്കുന്നു: മലർന്നു കിടന്നു തുപ്പരുതെന്നാണ് മുൻ ജില്ലാ കമ്മറ്റി അംഗം കെ.പ്രകാശ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Spread the love

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയെന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെസിആറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം രംഗത്ത്.മലർന്നു കിടന്നു തുപ്പരുത് എന്ന പരിഹാസത്തോടെയാണ് പോസ്റ്റ്.പാർട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത

video
play-sharp-fill

നേതാവായി നിന്ന പഴയകാലം കെ.സി.ആർ മറക്കരുത്.പാർട്ടിയിലെ ഗ്രൂപ്പ് ആധിപത്യകാലത്ത് വിഎസ് പക്ഷത്തുനിന്ന് നിരവധി പേരെ അങ്ങ് ശിരച്ഛേദം നടത്തി.അനർഹർക്ക് താല്‍ക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ ഫലമാണ് കെ സി രാജഗോപാലൻ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കെ.പ്രകാശ് ബാബു പറഞ്ഞു.തിരുവല്ലയിലെ മുതിർന്ന നേതാവാണ് കെ.പ്രകാശ് ബാബു .

കാലുവാരി തോല്‍പ്പിക്കാൻ നോക്കിയ കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിനും കൂട്ടർക്കുമെതിരെ ശക്തമായ നടപടിയാണ് കെ.സി.ആറിന്‍റെ ആവശ്യം. ഏറെക്കാലമായി മെഴുവേലിയിലും കോഴഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിലും നിലനിന്നിരുന്ന വിഭാഗീയതും മുതിർന്ന നേതാവിന്‍റെ തുറന്നുപറച്ചിലിന് പിന്നിലുണ്ട്. മുൻ എംഎല്‍എ തന്നെ പാ‍ർട്ടിയെ വെട്ടിലാക്കി തുറന്നുപറച്ചിലുമായി ഇറങ്ങുമ്ബോള്‍ മറ്റിടങ്ങളിലും വിഭാഗീയത തലപൊക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല ഉള്‍പ്പെടെ ചേരിപ്പോര് രൂക്ഷമായ ഇടങ്ങളാണ് നേതൃത്വത്തിന്‍റെ ചങ്കിടിപ്പ് കൂട്ടുന്നത്. സ്വർണ്ണകൊള്ളയില്‍ അകത്തായ മുൻ എംഎല്‍എ എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ സംരക്ഷിച്ചുകൊണ്ടുപോകുന്ന പാർട്ടി നിലപാടിലും കീഴ്ഘടകങ്ങളില്‍ അമർഷം ശക്തമാണ്.