
കോട്ടയം: പണയം വയ്ക്കുന്നതിനായി കാര്‍ സ്വന്തം പേരിലാക്കി നല്‍കിയില്ല എന്ന പേരില്‍ വീട്ടുകാരെ ആക്രമിച്ച യുവാവ് അറസ്റ്റില്‍.
ചിറക്കടവ് കതുന്നപ്പള്ളി വീട്ടില്‍ റോബര്‍ട്ട് റോയ് (29) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
പിതാവിന്‍റെ പേരിലുള്ള കാര്‍ പണയം വയ്ക്കുന്ന ആവശ്യത്തിനായി സ്വന്തം പേരിലേയ്ക്ക് മാറ്റി നല്‍കിയില്ല എന്ന കാരണത്താല്‍ മാതാവിനെ കയ്യേറ്റം ചെയ്യുകയും പിതാവിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിമല എസ് എച്ച് ഒ അനൂപ് ജോസ്, എസ് ഐ ഉദയകുമാർ പി ബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




