തിരഞ്ഞെടുപ്പില്‍ തോറ്റ മനോവിഷമത്തില്‍ നാടുവിട്ട സിപിഎം സ്ഥാനാർഥിയെ വയനാട്ടില്‍ നിന്നും കണ്ടെത്തി!

Spread the love

മരട്: തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ നാടുവിട്ട ഇടത് സ്ഥാനാര്‍ഥി തിരിച്ചെത്തി. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയശേഷം ഭാര്യയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും വാട്‌സാപ്പില്‍ സന്ദേശമയച്ചശേഷം സ്ഥലം വിടുകയായിരുന്നു.

video
play-sharp-fill

മരട് മുനിസിപ്പാലിറ്റി 31-ാം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ജയിംസാണ് നാടുവിട്ട് തിരിച്ചെത്തിയത്. ഇയാൾ സിപിഎം അമ്പലക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജയിംസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിപിഎമ്മില്‍ എത്തിയത്.

വിവരമറിഞ്ഞ് പാര്‍ട്ടി നേതൃത്വം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയനാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group