110 രൂപയ്ക്കും 210 രൂപയ്ക്കും പെട്രോൾ നിറച്ചാൽ സംഭവിക്കുന്നത് എന്ത്?സാമ്പത്തിക നേട്ടമുണ്ടോ ?

Spread the love

110 രൂപക്കും 210 രൂപക്കുമാണോ പെട്രോള്‍ അടിക്കാറുള്ളത്? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കാം

video
play-sharp-fill

പെട്രോള്‍ പമ്പുകളില്‍ നിന്ന് 110 രൂപക്കും 120 രൂപക്കും പെട്രോളോ ഡീസല്‍ അടിച്ചാൽ എന്തെങ്കിലും നേട്ടമുണ്ടോ? എന്തിനാ ഇങ്ങനെ അടിക്കുന്നത് ആലോചിട്ടുണ്ടോ?

100, 50, 150 തുടങ്ങിയ കൃത്യമായ സംഖ്യകളാണ് പമ്ബില്‍ അഡ്ജസ്റ്റ് ചെയ്ത് വെയ്ക്കുന്നതെന്നാണ് ഇങ്ങനെ ഇന്ധനം നിറക്കുന്നതിന് പ്രധാന കാരണം.എന്നാല്‍110 രൂപക്കും 120 രൂപക്കും പെട്രോള്‍ അടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച്‌ ഗുണങ്ങളൊന്നുമില്ലെന്ന് പറയുന്ന പമ്പു ജീവനക്കാരുടെ വിഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിയാനയിലെ പെട്രോള്‍ പമ്ബില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍,എന്തുകൊണ്ടാണ് ഉപഭോക്താക്കള്‍ കൂടുതലും 110 രൂപ, 210 രൂപ അല്ലെങ്കില്‍ 310 രൂപ എന്നിങ്ങനെ ഇന്ധനം നിറക്കുന്നതെന്ന് ഒരു ജീവനക്കാരൻ തന്റെ സഹപ്രവർത്തകനോട് ചോദിക്കുന്നു.

ആളുകള്‍ തട്ടിപ്പുകളെ ഭയന്നാണ് ഇത് ചെയ്യുന്നതെന്നെന്ന് അദ്ദേഹം മറുപടി നല്‍കുന്നു. കബളിപ്പിക്കപ്പെടുന്നില്ലെന്ന്‌ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്കായി രണ്ട് വഴികളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

നിശ്ചിത സംഖ്യക്ക് ഇന്ധനം നിറക്കുന്നതിന് പകരം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഇതില്‍ ആദ്യത്തേത് പെട്രോളിന്റെ സാന്ദ്രതയാണ് (density). പെട്രോളിന് 720നും 775നും ഇടയിലുള്ള സാന്ദ്രത ഉണ്ടായിരിക്കണം.

ഡീസലിനാകട്ടെ 820നും 860നും ഇടയിലുള്ള സാന്ദ്രത വേണം. ഇന്ധനവും പരിശുദ്ധിയെയും അതില്‍ മായം കലർന്നിട്ടുണ്ടോ എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങള്‍ നിറക്കുന്ന ഇന്ധനങ്ങള്‍ക്ക് ഈ അളവില്‍ സാന്ദ്രത ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക.

മറ്റൊന്ന് ശ്രദ്ധിക്കേണ്ടത് മീറ്ററിലാണ്. എല്ലാവരും മീറ്റർ 0 ആണോ എന്ന് മാത്രമായിരിക്കും ശ്രദ്ധിക്കുക. പക്ഷേ യഥാർഥത്തില്‍ 0 കഴിഞ്ഞതിന് ശേഷം അടുത്ത സംഖ്യ ഏതാണെന്നതിലാണ് കാര്യം.0 കഴിഞ്ഞ് 5ന് പകരം നേരെ 10,12 ,15 എന്നീ സംഖ്യകളിലേക്ക് മീറ്റർ പോകുകയാണെങ്കില്‍ മെഷീനില്‍ കൃത്രിമം നടന്നതിന്റെ സൂചനയാണെന്നും babamunganathfillingstationഎന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.

110 രൂപയോ 210 രൂപയോ പോലുള്ള തുകകള്‍ തെരഞ്ഞെടുക്കുന്നതില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും മെഷീനെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു