ജഡ്ജിയമ്മാവന്‍ തുണയാക്കുമോ? കോട്ടയം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; ഇവിടെയെത്തി പ്രാർത്ഥിച്ചാൽ അനുകൂല വിധി ഉണ്ടാകുമെന്ന് വിശ്വാസികൾ

Spread the love

കോട്ടയം: കോട്ടയം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവൻ നടയിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവിടെ ദർശനം നടത്തിയാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

video
play-sharp-fill

നടൻ ദിലീപ്, മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്, മുൻ മന്ത്രി ബാലകൃഷ്ണപിള്ള തുടങ്ങിയവർ ഇവിടെ മുമ്പ് ദർശനം നടത്തിയിരുന്നു.

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിൽ രാഹുലിന് നോട്ടീസ് അയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരി നൽകിയ പരാതിയിലെയും മൊഴിയിലെയും വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു തിരുവനന്തപുരം ജില്ലാ കോടതി രാഹുലിന് മുൻകൂർ ജാമ്യമനുവദിച്ചത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.