ക്ലാസ് മുറിയില്‍ വട്ടംകൂടിയിരുന്ന് മദ്യപാനം; ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ സസ്പെൻഡ് ചെയ്തു; കൗണ്‍സിലിംഗ് നല്‍കും

Spread the love

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഒൻപതാം ക്ലാസുകാരായ പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിച്ച സംഭവം ഞെട്ടലുണ്ടാക്കി.

video
play-sharp-fill

സംഭവം പുറത്തുവന്നതിനെ തുടർന്ന് ആറ് വിദ്യാർത്ഥിനികളെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തിരുനെല്‍വേലി പാളയംകോട്ടയിലെ ഒരു സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം നടന്നത്.

ക്ലാസുകള്‍ക്കിടയിലെ ഇടവേളയില്‍ പെണ്‍കുട്ടികള്‍ വട്ടത്തിലിരുന്ന് പ്ലാസ്റ്റിക് കപ്പുകളില്‍ മദ്യം ഒഴിച്ച്‌ കുടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇവ ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനി ഫോണില്‍ പകർത്തി പുറത്തുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സർക്കാർ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ദൃശ്യങ്ങളിലുള്ള ആറ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തതായി സ്കൂള്‍ അധികൃതർ അറിയിച്ചു.

എന്നാല്‍ ഇവർക്ക് പരീക്ഷ എഴുതാൻ അനുമതി നല്‍കും. കൂടാതെ, സ്കൂളിലെ എല്ലാ വിദ്യാർത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എവിടെ നിന്നാണ് മദ്യം ലഭിച്ചതെന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് സ്കൂള്‍ അധികൃതർ വിശദീകരിച്ചു.