
തിരുവനന്തപുരം: സർക്കാരിന് കീഴില്‍ പാലക്കാട് പ്രവർത്തിക്കുന്ന ഫ്ളൂയിഡ് കണ്‍ട്രോള്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാൻ അവസരം.
വിവിധ തസ്തികകളിലായി ആകെ 61 ഒഴിവുകളാണ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബർ 30 വരെ.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സർക്കാർ ഫ്ളൂയിഡ് കണ്‍ട്രോള്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ട്രെയിനി എഞ്ചിനീയർ, പ്രോജക്‌ട് സ്റ്റാഫ് ടെക്നീഷ്യൻ, അസിസ്റ്റന്റ് എഞ്ചിനീയർ, അപ്രന്റീസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 61.
ട്രെയിനി എഞ്ചിനീയർ 25 ഒഴിവ്
പ്രോജക്‌ട് സ്റ്റാഫ് ടെക്നീഷ്യൻ 12 ഒഴിവ്
അസിസ്റ്റന്റ് എഞ്ചിനീയർ 10 ഒഴിവ്
അപ്രന്റീസ് 14 ഒഴിവ്
പ്രായപരിധി
ട്രെയിനി എഞ്ചിനീയർ 30 വയസ്സ് കവിയരുത്.
പ്രോജക്‌ട് സ്റ്റാഫ് ടെക്നീഷ്യൻ 25 വയസ്സ് കവിയരുത്.
അസിസ്റ്റന്റ് എഞ്ചിനീയർ
അപ്രന്റീസ് 18 മുതല്‍ 26 വയസ്സ് വരെ
യോഗ്യത
ട്രെയിനി എഞ്ചിനീയർ
അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, കെമിക്കല്‍ എഞ്ചിനീയറിങ് എന്നീ വിഷയങ്ങളില്‍ ഒന്നില്‍ നേടിയ ബിഇ/ ബിടെക്.
പ്രോജക്‌ട് സ്റ്റാഫ് ടെക്നീഷ്യൻ
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, കെമിക്കല്‍ എൻജിനീയറിങ്ങില്‍ ഐ.ടി.ഐ/ഡിപ്ലോമ, കൂടാതെ എക്സ്പീരിയൻസും.
അസിസ്റ്റന്റ് എഞ്ചിനീയർ
ബന്ധപ്പെട്ട വിഷയത്തില്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍) എൻജിനീയറിങ് ബിരുദം, പ്രവൃത്തിപരിചയം നിർബന്ധം.
അപ്രന്റീസ്
പോളിടെക്നിക് ഡിപ്ലോമ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍), അല്ലെങ്കില്‍ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (ഫിറ്റർ, വെല്‍ഡർ, ഇലക്‌ട്രീഷ്യൻ, പ്ലംബർ, പെയിന്റർ), അല്ലെങ്കില്‍ മെട്രിക്കുലേഷൻ.
ശമ്പളം
ട്രെയിനി എഞ്ചിനീയർ ₹28,000.
പ്രോജക്‌ട് സ്റ്റാഫ് ടെക്നീഷ്യൻ 17,500 മുതല്‍ ₹19,500 വരെ.
അസിസ്റ്റന്റ് എഞ്ചിനീയർ ₹23,000 മുതല്‍ ₹31,000 വരെ.
അപ്രന്റീസ് ₹9,500 (ഡിപ്ലോമ അപ്രന്റിസ് ഒഴികെയുള്ളവർക്ക്), ₹12,300 (ബി.ടെക് അപ്രന്റിസ്).
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ FCRI വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. കൃത്യമായി പൂരിപ്പിച്ച് ഒപ്പിടുക. ശേഷം യോഗ്യത രേഖകള്‍ (പത്താം ക്ലാസ്, ഡിഗ്രി, ഡിപ്ലോമ), ജാതി സർട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ സ്വയം സാക്ഷ്യപ്പെടുത്തി സ്കാൻ ചെയ്ത് ഒറ്റ പിഡിഎഫ് ഫയലാക്കി ചുവടെ നല്‍കിയ വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യുക.
Email: [email protected]



