വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യു ഡി എഫ് മാറും ; നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Spread the love

കോട്ടയം : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ്  യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

video
play-sharp-fill

വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകും. അതിൽ എല്ലാ കക്ഷികൾ ഉണ്ടാവും.നിയമസഭതിരഞ്ഞെടുപ്പിനെ ശക്തമായി നേരിടും.

യുഡിഎഫിലേക്ക് ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യും.മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപാട് വിഭാഗം ജനങ്ങളെ ഉൾപ്പെടുത്താൻ കഴിയുന്ന പ്ലാറ്റ്ഫോമാണ് യുഡിഎഫ്, ഇതിലും വിപുലമായി ശക്തിയോടെ യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അധ്യക്ഷ സ്ഥാനം തീരുമാനിക്കുക സമൂഹമാധ്യമങ്ങളിലല്ല, ക്രൈറ്റീരിയ അടുത്ത ദിവസം തന്നെ പുറത്തിറക്കും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല,മുന്നണി വിപുലീകരിക്കും എൽഡിഎഫിൽ നിന്നും, എൻഡിഎ യിൽ നിന്നും ഇതിലൊന്നും പെടാത്തവരും മുന്നണിയിൽ ഉണ്ടാകുമെന്നും വി ഡി സതീശൻ പ്രതികരിച്ചു.