
വൈപ്പിന്‍: വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് ഭീഷണിപ്പെടുത്തി കസ്റ്റമറുടെ പക്കല്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ച ഉത്തരേന്ത്യന്‍ സംഘത്തിന്റെ നീക്കത്തെ സമര്‍ത്ഥമായി പൊളിച്ചടുക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക് വൈപ്പിന്‍ ബ്രാഞ്ചിലാണ് സംഭവം.
അക്കൗണ്ട് ഉടമസ്ഥനായ മുതിര്‍ന്ന പൗരന് ബാങ്കിലെത്തുകയും തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ആര്‍ടിജിഎസ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇടപാടുകാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട ബ്രാഞ്ച് മാനേജര്‍ റെസ്വിന്‍ ആര്. നാഥ് പണമയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു. ഇതിലൂടെ ഉത്തരേന്ത്യയിലുള്ള അക്കൗണ്ട് ആണെന്ന് മാനേജർ മനസ്സിലാക്കി.
രാവിലെ ഒമ്പത് മണിമുതല്‍ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും നിയമനടപടികളില്‍നിന്ന് രക്ഷനേടണമെങ്കില്‍ പണമയക്കണമെന്നും തട്ടിപ്പ് സംഘം അറിയിച്ചതിനെത്തുടര്‍ന്നാണ് ബാങ്കിലെത്തിയതെന്ന് മുതിര്‍ന്ന പൗരന് പറഞ്ഞു. ഡിജിറ്റല്‍ അറസ്റ്റ് ചെയ്തെന്ന വിവരം പുറത്തു പറയരുതെന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന്, വിശദമായ പരാതി സൈബര്‍ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നല്കി. നേരത്തെ, മറ്റൊരു ബാങ്കിലുണ്ടായിരുന്ന 78000 രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. ഇതിനെതിരെ പരാതി നല്‍കാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാര്‍ ഇടപാടുകാരനെ സഹായിച്ചു.



