സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്‌സ് ഓഫ് ഇന്ത്യയില്‍ ജോലി നേടാം; 19 ഒഴിവുകള്‍; അപേക്ഷ ജനുവരി ഒന്ന് വരെ

Spread the love

ഡൽഹി: കേന്ദ്ര ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്‌സ് ഓഫ് ഇന്ത്യയില്‍ എസ്.ആൻഡ് ടി, നോണ്‍ എസ്.ആൻഡ് ടി തസ്തികകളില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 19 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ജനുവരി ഒന്നിനകം ഓണ്‍ലൈൻ അപേക്ഷ നല്‍കണം. വെബ്‌സൈറ്റ്: www.sipin.

തിരുവനന്തപുരത്ത് അസിസ്റ്റന്റ്, മെമ്പർ ടെക്‌നിക്കല്‍ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലായി രണ്ട് ഒഴിവുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക
അസിസ്റ്റന്റ് (A-II): ഒഴിവ്-1. ശമ്പളം: 25300-81100 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കംപ്യൂട്ടർ ഓപറേഷനില്‍ ആറു മാസത്തെ കോഴ്‌സ് സർട്ടിഫിക്കറ്റും. പ്രായം: 32 കവിയരുത്.

മെമ്പർ ടെക്‌നിക്കല്‍ സപ്പോർട്ട് സ്റ്റാഫ് (ES-III):
ശമ്പളം: 25500-81100 രൂപ.

യോഗ്യത: ഇലക്‌ട്രോണിക്‌സ് കംപ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്‌നോളജി/ടെലികമ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് കംപ്യൂട്ടേഷൻ/ ഐ.ടി.യിലുള്ള ബിരുദം. പ്രായം: 32 കവിയരുത്. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയിലൂടെ.