ബ്രേക്ക് ഫാസ്റ്റിന് ഇനി ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ ഹെല്‍ത്തിയായി തന്നെ തയ്യാറാക്കിയാലോ ? റെസിപ്പി ഇതാ

Spread the love

കോട്ടയം: ബ്രേക്ക് ഫാസ്റ്റിന് ഇനി ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ ഹെല്‍ത്തിയായി തന്നെ തയ്യാറാക്കിയാലോ. സമയം ഒട്ടും ആവശ്യമില്ലാത്ത ഈ സേമിയഉപ്പുമാവ് ആരോഗ്യവും രുചിയും ഒരുപോലെ നല്‍കുന്ന ഒന്നാണ്.

video
play-sharp-fill

ചേരുവകള്‍

സേമിയ – 2 കപ്പ്
വെളിച്ചെണ്ണ -1 ടേബിള്‍സ്‌പൂണ്‍
ഉള്ളി – 1
തക്കാളി – 1
പച്ചമുളക് – 2 എണ്ണം
മല്ലിയില -ആവശ്യത്തിന്
ജീരകം – അര ടീസ്‌പൂണ്‍
നിലക്കടല – 25 ഗ്രാം
കടല- 2 ടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ് – 2 ടീസ്‌പൂണ്‍
കടുക് – 4 ടീസ്‌പൂണ്‍
ചുവന്ന മുളക് -1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞള്‍പൊടി – അര ടീസ്‌പൂണ്‍
ഉപ്പ് – പാകത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ആദ്യം ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്‌ ജീരകം, നിലക്കടല, കടല, ഉഴുന്നുപരിപ്പ്, ചുവന്ന മുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റാം. ശേഷം ഇതിലേക്ക് 3 കപ്പ് വെള്ളം ചേർക്കുക. തിളയ്ക്കുമ്പോള്‍ വറുത്ത വെർമിസെല്ലി ചേർക്കാം. വെള്ളം വറ്റുന്നതുവരെ നന്നായി വേവിക്കുക. അവസാനമായി മല്ലിയില കൂടി മുകളില്‍ വിതറിയ ശേഷം ചൂടോടെ വിളമ്പാം.