അടൂരിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വരനെ കൈയേറ്റം ചെയ്ത് മദ്യപസംഘം;അക്രമികളെ നാട്ടുകാർ തടഞ്ഞുവച്ച് ഏനാത്ത് പൊലീസിനെ ഏൽപ്പിച്ചു

Spread the love

അടൂർ: അടൂരിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം. വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി. അടൂർ നെല്ലിമുകളിലാണ് സംഭവം.

video
play-sharp-fill

വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

അക്രമികളെ നാട്ടുകാർ തടഞ്ഞുവച്ച് ഏനാത്ത് പൊലീസിനെ ഏൽപ്പിച്ചു. സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group