വാകത്താനത്ത് പുലിയിറങ്ങിയതായി വിവരം; നാട്ടുകാരും, പൊലീസും, വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തുന്നു

Spread the love

കോട്ടയം: വാകത്താനത്ത് പുലിയിറങ്ങിയതായി വിവരം.

video
play-sharp-fill

വാകത്താനം പാണ്ടൻ ചിറ വെട്ടിക്കലുങ്ക് ഭാഗത്ത് ഇന്ന് വൈകുന്നേരമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്ന് വാകത്താനം പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വാകത്താനം പ്രദേശം വനവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശമാണ് . ഇവിടെ പുലിയെത്താൻ സാധ്യത വിരളമാണ്. കാട്ടുപൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളെയോ കണ്ട് നാട്ടുകാർ തെറ്റിദ്ധരിച്ചതാണോയെന്നും സംശയമുണ്ട്