
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയെക്കുറിച്ച് ഊമക്കത്ത് പ്രചരിച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നുമാണ് ആരോപണം.
ഡിസംബര്‍ എട്ടാം തീയതിയാണ് കേസില്‍ കോടതി വിധി പറഞ്ഞത്. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതേവിടുകയുംചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഡിസംബര്‍ എട്ടിന് വിധി പറയുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഊമക്കത്തായി പ്രചരിച്ചെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ഭാരവാഹികള്‍ക്കടക്കം ഈ ഊമക്കത്ത് ലഭിച്ചു. ഇക്കാര്യം അസോസിയേഷന് പ്രസിഡന്റും സ്ഥിരീകരിച്ചിരുന്നു.



