
തിരുവനന്തപുരം: കോർപ്പറേഷൻ അധികാരം ബിജെപി ആദ്യമായി ഉറപ്പിച്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും.
ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.
എന്നാല്‍ തിരുവനന്തപുരത്ത് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
തിരുവനന്തപുരം കോർപ്പറേഷനില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നല്‍കിയതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.ജെ.പി- എൻ.ഡി.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാൻ ബി.ജെ.പിക്കേ കഴിയൂവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബി.ജെ.പി പ്രവർത്തിക്കും. ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



