25 വര്‍ഷം ഇടത് ഭരിച്ചു; എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അട്ടിമറി ഭരണം സ്വന്തമാക്കി ബിജെപി; അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തില്‍ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എല്‍ഡിഎഫ്

Spread the love

പാലക്കാട്: പാലക്കാട്  അട്ടപ്പാടിയിലെ 25 വർഷത്തോളം ഭരിച്ച  പുതൂർ പഞ്ചായത്തില്‍ ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എല്‍ഡിഎഫ്. ആകെ 14 വാർഡുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഏഴു വീതം സീറ്റുകളില്‍ സിപിഎമ്മും സിപിഐയും മത്സരിച്ചു. എന്നാല്‍ ഒരു സീറ്റില്‍ പോലും ജയിക്കാൻ സാധിച്ചില്ല.

video
play-sharp-fill

പഞ്ചായത്തില്‍ ബിജെപി അട്ടിമറി ഭരണം സ്വന്തമാക്കി. ഒമ്ബത് സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യുഡിഎഫ് അഞ്ച് സീറ്റുകള്‍ നേടി. പഞ്ചായത്ത് അദ്ധ്യക്ഷയും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ ജ്യോതി അനില്‍ കുമാർ യുഡിഎഫ് സ്ഥാനാർത്ഥിയോട് തോറ്റു.

പലയിടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫിന് സ്വാധീനമുണ്ടായിരുന്ന വാർഡുകളില്‍ നിന്ന് അഞ്ചു സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. ഒരു സീറ്റ് യുഡിഎഫും പിടിച്ചെടുത്തു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് (6), യുഡിഎഫ് (3), ബിജെപി (3) എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഗോത്രവർഗക്കാർ ഉള്‍പ്പെടെ ആദിവാസികള്‍ കൂടുതലുള്ള പഞ്ചായത്താണ് പുതൂർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തിലെ ആദിവാസികള്‍ക്കുള്ള കിടപ്പാടം പദ്ധതിയില്‍ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയതും എല്‍ഡിഎഫിന് തിരിച്ചടിയായി. കേസില്‍ പഞ്ചായത്ത് അദ്ധ്യക്ഷയുള്‍പ്പെടെ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്.