എനിക്ക് തെറ്റു പറ്റി: അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല, ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്; അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി

Spread the love

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച്‌ എംഎം മണി നടത്തിയ പരാമര്‍ശം വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാൽ ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഇന്ന് നിലപാട് തിരുത്തിയിക്കുകയാണ് എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി.

video
play-sharp-fill

അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമര്‍ശനമുന്നയിച്ചു. വിഡി സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്നായിരുന്നു എംഎം മണിയുടെ അഭിപ്രായം. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎം മണി.