ഈ രുചിയൂറും പാലപ്പം ഷുഗര്‍ ഉള്ളവര്‍ക്കും കഴിക്കാം; റാഗി അപ്പം റെസിപ്പി ഇതാ

Spread the love

കോട്ടയം: ഷുഗറും കൊളസ്ട്രോളും ഒക്കെ കാരണം, അരിഭക്ഷണം കുറയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ? പാലപ്പക്കൊതിയന്‍മാര്‍ക്ക് പരീക്ഷിക്കാവുന്ന വേറൊരു അപ്പമുണ്ട്, അതാണ്‌ റാഗി അപ്പം.

video
play-sharp-fill

ചേരുവകള്‍

റാഗിപ്പൊടി(പുട്ടുപൊടി അല്ല) – രണ്ടു കപ്പ്‌
വെള്ളം – രണ്ടു കപ്പ്‌
തേങ്ങ ചിരവിയത് – ഒരു കപ്പ്‌
യീസ്റ്റ് – അര ടീസ്പൂണ്‍
പഞ്ചസാര – ഒരു ടീസ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്ന വിധം

ഒരു ബൌളില്‍ രണ്ടു കപ്പ്‌ റാഗിപ്പൊടി എടുക്കുക. ഇതിലേക്ക് രണ്ടു കപ്പ്‌ വെള്ളം ഒഴിച്ച്‌ നന്നായി ഇളക്കുക ഇതില്‍ പകുതി മാവ് ഒരു ബ്ലെന്‍ഡര്‍ ജാറിലേക്ക് മാറ്റുക. അതിലേക്ക് ഒരു കപ്പ്‌ തേങ്ങ ചിരവിയത്, അര ടീസ്പൂണ്‍ യീസ്റ്റ്, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ക്കുക. നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മാവ്, നേരത്തെ ബാക്കിയുണ്ടായിരുന്ന മാവിലേക്ക് ചേര്‍ത്ത എല്ലാം കൂടെ ഒരുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഉപ്പ് കൂടി ചേര്‍ക്കുക. ഈ മാവ് രണ്ടു മണിക്കൂര്‍ നേരത്തേയ്ക്ക് പുളിക്കാന്‍ വയ്ക്കുക. ശേഷം, സാധാരണ അപ്പച്ചട്ടിയില്‍ ഇട്ടു ചുഴറ്റി വേവിച്ചെടുക്കുക. രുചികരമായ ഈ അപ്പം, മുട്ടക്കറി, സ്റ്റ്യൂ മുതലായവക്കൊപ്പം കഴിക്കാവുന്നതാണ്.