കാഞ്ഞിരപ്പള്ളിയില്‍ യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം ആക്രമണം; പരിക്കേറ്റ കോണ്‍ഗ്രസ് നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം ആക്രമണം. കോണ്‍ഗ്രസ് നേതാവായ സുനില്‍ തേനംമാക്കല്‍, യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആകെ 24 വാർഡുകളില്‍ 12 ഇടങ്ങളില്‍ യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫുമാണ് ജയിച്ചത്.

പൂതക്കുഴി വാർഡിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി കെ.എ 605 വോട്ടിനാണ് ജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുറുമിക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് വെല്‍ഫയർ പാർട്ടി – യുഡിഎഫ് കൂട്ടുകെട്ടിനെ ചൊല്ലി വിവാദമുണ്ടായിരുന്നു.