
തിരുവനന്തപുരം: ലൈഗികാതിക്രമ കേസില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ്.
തിരുവനന്തപുരം സെഷൻസ് കോടതിയില്‍ സമർപ്പിച്ച ജാമ്യ ഹർജി സ്വീകരിച്ച കോടതി പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നല്‍കാൻ നിർദേശം നല്‍കി.
വനിതാ ചലച്ചിത്ര പ്രവർത്തക നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനു വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.



