
വാകത്താനം ഇന്നർവീൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14ന് (ഞായറാഴ്ച ) വൈകീട്ട് പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. വാകത്താനം ക്ലബ്ബിന്റെ ഹാളിൽ രാവിലെ 9 മുതൽ വൈകീട്ട് 7.30 വരെയാണ് പ്രദർശന വിൽപന മേള സംഘടിപ്പിക്കുന്നത്.
തുണിത്തരങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാരികൾ, ആഭരണങ്ങള്‍, ബെഡ് ആന്റ് കിച്ചൻ ലിനൻ, സെന്റഡ് കാൻഡിൽസ്, ഹോം മെയ്ഡ് ഭക്ഷണ പാനീയങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ വിപണന മേളയിൽ ലഭ്യമായിരിക്കും.
പ്രവേശനം സൗജന്യമാണ്. ഈ മേളയിൽ നിന്നും ലഭിക്കുന്ന മുഴുവൻ ലാഭവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആണ് ഉപയോഗിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



