നടി ആക്രമിക്കപ്പെട്ട കേസ്; 12 മണിക്ക് ശേഷം അവസാന കേസായി പരിഗണിക്കും; ശിക്ഷാവിധി വാദം കേട്ട ശേഷം

Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് 12 മണിക്ക് ശേഷം അവസാന കേസായി പരിഗണിക്കും.

video
play-sharp-fill

ഒന്നാം പ്രതിയായ പള്‍സർ സുനിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷ കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.
സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ,വി പി വിജീഷ്, എച്ച്‌ സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്.

സുനിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പ്രോസിക്യൂഷ കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൻ്റെ 20ാം വയസില്‍ കുറ്റകൃത്യങ്ങള്‍ തൊഴിലാക്കിയ ആളാണ് സുനി. ലഹരി, മോഷണം, കവർച്ച, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാളെ പോലീസ് നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പലപ്പോഴായി ഇയാള്‍ പോലീസിൻ്റെ പിടിയിലായിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലാണ് സുനി ഏറ്റവും ഒടുവിലായി അറസ്റ്റിലാകുന്നത്. നടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ പകർത്തിയെന്നാണ് ഇയാള്‍ക്ക് എതിരായ കുറ്റം. തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയില്‍ ഓടുന്ന കാറില്‍ വെച്ചാണ് ഇയാള്‍ നടിയോട് ക്രൂരത കാട്ടിയത്.

സഹകരിച്ചില്ലെങ്കിലും എറണാകുളത്തുള്ള ഫ്ലാറ്റില്‍ കൊണ്ടുപോയി ഗുരുതര ലഹരി മരുന്ന് കുത്തിവെച്ച്‌ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരത. കൃത്യം നടത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ സുനിയെ പോലീസ് പിടികൂടിയിരുന്നു.