ശബരിമല സ്വർണക്കൊള്ള: നിർണായക വെളിപ്പെടുത്തൽ നടത്താൻ രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ.

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ മൊഴി നല്‍കും.
ഇന്നു വൈകിട്ട് മൂന്നുമണിക്ക് ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് ചെന്നിത്തല മൊഴി നല്‍കുക.

video
play-sharp-fill

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്‌ഐടിയെ അറിയിച്ചിരുന്നു.

കേസില്‍ നിലവില്‍ അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്ബോഴാണ് രമേശ് ചെന്നിത്തല മൊഴി നല്‍കാൻ തയ്യാറാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്.