കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു; കപ്പലുകളിലെയോ മറ്റ് ബോട്ടുകളിലെയോ പ്രൊപ്പല്ലറുകള്‍ തട്ടിയാകും പരിക്ക് പറ്റിയതെന്നാണ് വിലയിരുത്തല്‍: ഒരാഴ്ചയ്ക്കിടയില്‍ ഇത് രണ്ടാം തവണ

Spread the love

തിരുവനന്തപുരം: കോവളം വിനോദ സഞ്ചാര കേന്ദ്രത്തോട് ചേർന്ന് കടലാമ ചത്തടിഞ്ഞു. ഒപ്പം ചെറു മത്സ്യവും ഞണ്ടുകളും കരയ്ക്കടിഞ്ഞിട്ടുണ്ട്.

video
play-sharp-fill

ഇന്നലെ രാവിലെയോടെ ലൈറ്റ്ഹൗസ് ബീച്ചിന് സമീപത്താണ് കടലാമ ചത്തടിഞ്ഞത്. പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പ്രദേശവാസി കടലാമയെ ചത്തനിലയില്‍ കണ്ടെത്തിയത്.ഇതിൻ്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു.

കപ്പലുകളിലെയോ മറ്റ് ബോട്ടുകളിലെയോ പ്രൊപ്പല്ലറുകള്‍ തട്ടിയാകും പരിക്ക് പറ്റിയതെന്നാണ് വിലയിരുത്തല്‍. കോവളം പൊലീസ് വനം വകുപ്പിനെ വിവരമറിയിച്ച ശേഷം ജഡം മറവ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ചയ്ക്കിടയില്‍ രണ്ടാം തവണയാണ് കടലാമ ചത്തടിയുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.