
കോട്ടയം: പത്തനംതിട്ടയും കോട്ടയവും കേന്ദ്രീകരിച്ച് അതിവേഗം ഹിറ്റായ സ്നാക്‌സ് ബ്രാൻഡായ ‘പോളോടോപോ’ ഇപ്പോള്‍ സംസ്ഥാനവ്യാപക വളർച്ച ലക്ഷ്യമിട്ട് മുന്നേറുന്നു.
പത്തനംതിട്ടയിലെ കുളത്തൂർമൂഴിയില്‍ പ്രവർത്തിക്കുന്ന പോളോടോപോയുടെ ആധുനിക നിർമ്മാണ യൂണിറ്റ്, കർശനമായ ഗുണനിലവാര പരിശോധനകളും ഉയർന്ന ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മികച്ച സ്വാദ്, ആരോഗ്യകരമായ ചേരുവകള്‍, സ്ഥിരതയുള്ള ഗുണനിലവാരം എന്നിവ നല്‍കിക്കൊണ്ടാണ് പോളോടോപോയെ ഈ രണ്ട് ജില്ലകളിലെ മുൻനിര സ്നാക്‌സ് ബ്രാൻഡാക്കി മാറ്റിയത്.
പോളോടോപോ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകർ സുനീഷ് എൻ. പി.യും സുബി ബോസുമാണ്. കമ്പനിയുടെ പ്രവർത്തനങ്ങള്‍ സിഇഒയായി സുനീഷ് എൻ. പി. നയിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂതനമായ പാക്കേജിംഗും മികച്ച ഗുണമേന്മയും കൊണ്ട് ബ്രാൻഡിനെ കേരളത്തിലെ പ്രമുഖ സ്നാക്‌സ് ബ്രാൻഡുകളിലൊന്നാക്കി ഉയർത്തുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം.



