കോട്ടയം പൂവത്തുംമൂട് കളിക്കുന്നതിനിടെ അഞ്ച് വയസുകാരൻ കാൽ തെന്നി കിണറ്റിൽ വീണു; കയറിൽ തൂങ്ങിക്കിടന്ന് അത്ഭുത രക്ഷ

Spread the love

കോട്ടയം: കോട്ടയം പൂവത്തുംമൂട് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് രക്ഷപ്പെട്ടത്.

video
play-sharp-fill

കൈവരിയില്ലാത്ത കിണറിന്റെ
സമീപത്ത് കളിച്ചുകൊണ്ടിരുന്ന ദേവദത്ത്, കാല്‍ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കയറില്‍ പിടിച്ചു കിടന്ന കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.