5000 കീ.മീ താണ്ടി സ്വന്തം വിമാനത്തില്‍ പറന്നിറങ്ങി; ജന്മനാട്ടിലെത്തി വോട്ട് രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

Spread the love

വോട്ട് രേഖപ്പെടുത്താനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ജന്മനാട്ടിലെത്തി. ബാങ്കോക്കില്‍ നിന്ന് സ്വന്തം ഫ്ളൈറ്റില്‍ നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് നാട്ടികയിലേക്ക് ഹെലികോപ്റ്ററില്‍ എത്തുകയായിരുന്നു.

video
play-sharp-fill

നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഗവണ്‍മെന്‍റ് നാട്ടിക മാപ്പിള എല്‍ പി സ്കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ.

ലോകത്തിലെ ഏറ്റവും ശക്തമായ ഭരണഘടനയും ഇന്ത്യയുടേതാണെന്ന് എം എ യൂസഫലി പറഞ്ഞു. ഒരു വാര്‍ഡ് മെമ്ബർ മുതല്‍ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് നമ്മുടെ വോട്ടവകാശം കാര്യമായ രീതിയില്‍ വിനിയോഗിച്ചില്ലെങ്കില്‍ ഭരണഘടനയോടുള്ള പ്രതിബദ്ധതയും അവകാശങ്ങളും പ്രശ്നത്തിലാകും. അതുകൊണ്ടാണ് ബാങ്കോക്കില്‍ നിന്ന് ബുദ്ധിമുട്ടിയാണേലും വോട്ട് ചെയ്യാൻ എത്തിയെന്ന് യൂസഫലി പറഞ്ഞു.