മലപ്പുറത്ത് ഇരട്ട വോട്ട് ചെയ്യാൻ ശ്രമം; യുവതിക്കെതിരെ കേസ്

Spread the love

മലപ്പുറം: മലപ്പുറത്ത് ഇരട്ട വോട്ട് ചെയ്യാൻ ശ്രമിച്ച യുവതിക്കെതിരെ കേസ്. വലിയപറമ്പ് സ്വദേശി റിന്റു അജയ്‌ക്കെതിരെയാണ് കേസ്.

video
play-sharp-fill

ഇവർ കോഴിക്കോട് കൊടിയത്തൂർ കഴുത്തുട്ടിപുറായിലെ വാർഡ്‌ 17ല്‍ വോട്ട് ചെയ്തിരുന്നു. പിന്നീട് ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്കൂളില്‍ വോട്ട് ചെയ്യാൻ എത്തുകയായിരുന്നു.

റിട്ടർണിംഗ് ഓഫീസർ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് യുവതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂർത്തിയായി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴികെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. രണ്ടാംഘട്ടവോട്ടെടുപ്പില്‍ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനമാണ് പോളിങ് ശതനമാനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തൃശൂർ മുതല്‍ കാസർഗോഡ് വരെയുള്ള ഏഴ് വടക്കൻ ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്. മികച്ച വിജയം നേടാനാകുമെന്നാണ് മുന്നണികളുടെ ആത്മവിശ്വാസം. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.