
കോട്ടയം: ബ്രൊക്കോളിയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, സി എന്നിവ ഇതില്‍ ധാരാളമായി ഉണ്ടാകുന്നതിനാല്‍ പ്രതിരോധ ശേഷി കൂട്ടാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
കൂടാതെ, ധാരാളം ഫൈബർ അടങ്ങിയതിനാല്‍ ദഹനം സുഗമമാക്കുന്നതിലും സഹായിക്കുന്നു. ബ്രൊക്കോളി പാകം ചെയ്യുമ്പോള്‍ ചില പിഴവുകള്‍ ഒഴിവാക്കുന്നത് പോഷക ഗുണങ്ങള്‍ നിലനിർത്താൻ സഹായിക്കും.
1. തണ്ട് കളയരുത്
ബ്രൊക്കോളിയുടെ തണ്ട് വെട്ടി കളയുന്നത് ഒഴിവാക്കണം. തണ്ടില്‍ വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് പാകം ചെയ്യുന്നതാണ് ഉചിതം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. പാകം ചെയ്യുന്നതിന് മുൻപ് അധികനേരം മുറിച്ച് വെക്കരുത്
ബ്രൊക്കോളി പാകം ചെയ്യുന്നതിന് 10 മിനിറ്റ് മുൻപ് മാത്രം മുറിക്കുന്നത് പോഷകഗുണങ്ങള്‍ നിലനിർത്തുന്നതിന് നല്ലതാണ്. നേരത്തേ മുറിച്ച് വെക്കുന്നത് പോഷകമൂല്യങ്ങള്‍ കുറയാൻ കാരണമാകും.
3. അധികദിവസം സൂക്ഷിക്കരുത്
ബ്രൊക്കോളി 3 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കുന്നത് പോഷകഗുണങ്ങള്‍ കുറയാനും രുചി നഷ്ടപ്പെടാനും കാരണമാകും.
4. അമിതമായി വേവിക്കരുത്
ബ്രൊക്കോളി വളരെ ദീർഘനേരം വേവിക്കുന്നത് പോഷകഗുണങ്ങള്‍ കുറയാൻ കാരണമാകും. കുറഞ്ഞ താപനിലയില്‍ ചെറിയ സമയത്തിനുള്ളില്‍ വേവിക്കുക ഉചിതം.



