വിരലിലെ മഷിയടയാളം ചതിച്ചു; വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം; യുവാവിനെ കയ്യോടെ പൊക്കി ഉദ്യോഗസ്ഥര്‍

Spread the love

തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തിയ യുവാവ് പിടിയില്‍.

video
play-sharp-fill

മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു.

കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയ യുവതിയും പിടിയിലായിരുന്നു. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് 10ാം വാര്‍ഡ് കലങ്ങോടില്‍ കള്ളവോട്ട് ചെയ്യാനെത്തിയ റിന്റു അജയ്‌യാണ് പിടിയിലായത്. ഇവര്‍ക്ക് കൊടിയത്തൂരും പുളിക്കലും വോട്ടുണ്ടായിരുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.