കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ വോട്ട് ചെയ്യാനെത്തിയതും വാക്കേറ്റം; തര്‍ക്കത്തിനൊടുവില്‍ ചേരി തിരിഞ്ഞ് അടി; തെരഞ്ഞെടുപ്പ് ദിവസത്തെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്

Spread the love

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം കരുംകുളം പുതിയതുറയില്‍ കോണ്‍ഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.

video
play-sharp-fill

കോണ്‍ഗ്രസ് നേതാക്കളായ പുഷ്പം സൈമണ്‍, പുഷ്പം വിൻസന്റ്, സച്ചിൻ സൈമണ്‍ എന്നിവർക്കെതിരെയാണ് കാഞ്ഞിരംകുളം പോലീസ് കേസെടുത്തത്.

രാവിലെ 11 മണിയോടെ കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്യാനെത്തിയ സിപിഎം കോവളം ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജിത്തിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് തടയാൻ ശ്രമിക്കുന്നതിനിടെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ കവിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ വിനോദ് വൈശാഖി, മകൻ നിരഞ്ജൻ തുടങ്ങിയവർക്ക് മർദ്ദനമേറ്റു.
പരിക്കേറ്റ വിനോദ് വൈശാഖിയും മകനും നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തത്.