
കോട്ടയം: വള്ളിച്ചിറ സ്വദേശിയായ 73 കാരനെ വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കുറ്റത്തിന് വള്ളിച്ചിറ വലവൂർ കോതച്ചേരിൽ വീട്ടിൽ ജ്യോതിഷ് ജോയി(25) അറസ്റ്റില്‍.
മുൻവിരോധമാണ് ആക്രമണത്തിന് കാരണം. പാലാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.ജെ കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ കെ, ജയപ്രകാശ് പി.ഡി, അസി. സബ്ബ് ഇൻസ്പെക്ടർ സുബാഷ് വാസു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


