
സോഷ്യൽ മീഡിയയിൽ ഒരുകാലത്ത് കൂടുതൽ സൈബർ അക്രമണം നേരിട്ടിരുന്നതും എന്നാൽ ഇന്ന് പലരുടെയും പ്രിയപ്പെട്ടവളുമായ ഒരാളാണ് നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യയും ബിഗ് ബോസ് താരവുമായ രേണു സുധി. രേണുവിനെ അറിയാത്ത മലയാളികള്‍ ഇന്ന് കുറവാകും.
ഒരു സമയത്ത് രേണുവിനെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായിട്ടുണ്ട്. അതിനെല്ലാം രേണു മറുപടിയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അടുത്തായി പൊന്തിവന്ന ഒരു വാദമാണ് രേണു അബോർഷൻ ചെയ്തുവെന്നത്. സുധിയുടെ മരണശേഷമായിരുന്നു അബോർഷനെന്ന രീതിയിലും ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.ഇപ്പോളിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് രേണു . ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തോടായിരുന്നു അവരുടെ പ്രതികരണം.
രേണുവിന്റെ വാക്കുകൾ ഇങ്ങനെ:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സ്ത്രീകളാണെങ്കില്‍ അബോർഷൻ ഉണ്ടാകുമെന്ന ഒരു സ്‌റ്റേറ്റ്‌മെന്റും ഞാൻ പറഞ്ഞിട്ടില്ല. സ്ത്രീകളാണെങ്കില്‍ പ്രഗ്നന്റാകും എന്നേ പറഞ്ഞിട്ടുള്ളൂ. പക്ഷേ അബോർഷനാകുമെന്നൊന്നും പറഞ്ഞിട്ടില്ല. ക്യാപ്ഷന്റെ പ്രശ്നമാണ്. ഞാനങ്ങനെ പറയുമോ, ഞാനും ഒരമ്മയല്ലേ..?,
മകൻ റിതപ്പനുണ്ടാവുന്നതിനും ആറ് മാസം മുൻപ് എനിക്കൊരു അബോർഷൻ സംഭവിച്ചിരുന്നു. കുഞ്ഞിന് ഹാർട്ട്ബീറ്റില്ലായിരുന്നു. വയറ്റില്‍ കിടന്ന് മരിച്ചു. സുധിച്ചേട്ടനും കിച്ചുവും അന്ന് പൊട്ടിക്കരഞ്ഞു. ആ സമയത്ത് സുധിച്ചേട്ടൻ ചാനലില്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്. മാനസികമായി ഒത്തിരി തളർന്നുപോയ സമയമായിരുന്നു. ലക്ഷ്മി പ്രിയ ചേച്ചിയൊക്കെ എന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് റിതപ്പനുണ്ടായത്. അതിന് എന്തൊക്കെ കമന്റുകളാണ് വരുന്നത്.എന്താ പ്രതികരിക്കാത്തതെന്ന് കുറേപ്പേർ ചോദിക്കുന്നുണ്ട്. ഞാൻ എന്തിന് പ്രതികരിക്കണം. എന്റെ മൂത്തമോനും വീട്ടുകാരും എനിക്കൊപ്പമുണ്ട്. വേറെ ആരെ ബോധിപ്പിക്കാനാണ്’.
രേണുവിന്റെ ഈ മറുപടി വളരെ കൃത്യവും വ്യക്തവുമാണെന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നുണ്ട്.




