
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്.
കോൺഗ്രസും സിപിഐയും ഇതിനെതിരെ രംഗത്തുവന്നു. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



