
ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ സമൂഹമാധ്യമങ്ങളിലൂടെ നേരിടുന്ന അപകീർത്തികരമായ സൈബർ ആക്രമണങ്ങളും, ഡീപ് ഫേക്ക് ചിത്രങ്ങളും സംബന്ധിച്ച് ഗൗരവമായ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സോഷ്യൽ മീഡിയയില്‍ നിന്ന് തന്നെ ലക്ഷ്യമാക്കി വരുന്ന ഓണ്‍ലൈന്‍ ഭീഷണികളെക്കുറിച്ചുള്ള വീഡിയോയാണ് ചിന്മയി എക്‌സില്‍ പങ്കുവെച്ചത്.
ചലച്ചിത്ര നിര്‍മാതാവും നടനുമായ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ താലിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇത്തരം ഉപദ്രവങ്ങള്‍ കൂടി വരാന്‍ തുടങ്ങിയത്. ഇതിനു ശേഷമാണ് താനും കുടുംബവും നിരന്തരം ട്രോളിംഗിന്റെയും അപകീര്‍ത്തിപരമായ ആക്രമണങ്ങളുടെയും ഇരയായത്. സാമൂഹിക മാധ്യമ അക്കൗണ്ടിൽ നിന്ന് മോർഫ് ചെയ്ത ഒരു ചിത്രം ലഭിച്ചതായും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയതായും ചിന്മയി വ്യക്തമാക്കി.
എക്‌സിലെ തന്റെ ഔദ്യോഗിക പേജിൽ ചിത്രം, വീഡിയോ എന്നിവ പങ്കുവെച്ച ശേഷം പോലീസിനെ ടാഗ് ചെയ്തതായും, നിയമനടപടി എടുക്കുമോ എന്നതല്ല പ്രശ്നം, താൻ അപമാനിക്കപ്പെട്ടിരിക്കുന്നു, കുട്ടികൾക്കു വരെ വധഭീഷണി ലഭിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ആണ് ചിന്മയി പോസ്റ്റ് ഇട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ചിലരുടെ പേരിൽ താൻ പരാതി നൽകിയതായും, ‘ചില സ്ത്രീകൾക്ക് അമ്മയാകാൻ അർഹതയില്ലഎന്നും’, ‘അവർക്കു കുട്ടികളുണ്ടെങ്കിൽ മരിച്ചുപോകണം’ എന്നും മനുഷ്യരഹിതമായ പരാമർശങ്ങളാണ് താൻ നേരിട്ടതെന്നും ചിന്മയി പറഞ്ഞു.
എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ താൻ തളരുന്ന സ്ത്രീ അല്ല. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും. സ്ത്രീകൾ ഒരിക്കലും അതിന് മടിക്കരുത് എന്നും ചിന്മയി പറഞ്ഞു.




