
റായ്പൂര്‍: റായ്പൂരിലെ ഡിഎസ്പി കല്പന വർമ തന്നെ പ്രണയബന്ധത്തില്‍ കുടുക്കി രണ്ട് കോടിയിലധികം രൂപയും തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണവുമായി പ്രമുഖ വ്യവസായി ദീപക് ടണ്ഠണ്‍. 2017 ബാച്ചില്‍പ്പെട്ട ഡിഎസ്പി കല്പന വര്‍മ്മയ്ക്കെതിരെ കൈക്കൂലി, ബ്ലാക്ക് മെയിലിംഗ്, വഞ്ചന, വൈകാരിക ചൂഷണം എന്നീ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
താനും ഡിഎസ്പി കല്പനയും 2021-ല്‍ കണ്ടുമുട്ടുകയും അടുത്തിടപഴകുകയും ചെയ്തു. നാല് വര്‍ഷത്തോളം, ‘വിവാഹ വാഗ്ദാനം’ നല്കി അവര്‍ തന്നെ വലയിലാക്കി. ഈ കാലയളവില്‍, 2 കോടിയിലേറെ രൂപ, 12 ലക്ഷം രൂപയുടെ വജ്ര മോതിരം, 5 ലക്ഷത്തില്‍ അധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, 1 ലക്ഷം രൂപയുടെ ബ്രേസ്ലെറ്റ്, ഇന്നോവ ക്രിസ്റ്റ എന്നിവ വ്യവസായിൽനിന്നും തട്ടിയെടുത്തു. കൂടാതെ റായ്പൂരിലെ വിഐപി റോഡിലുള്ള തന്റെ ഒരു ഹോട്ടല്‍ സഹോദരന് കൈമാറാന്‍ ഡിഎസ്പി നിർബന്ധിക്കുകയും പിന്നീടത് തിരിച്ച് കല്പനയുടെ പേരിൽ മാറ്റുകയും ചെയ്തു.
ദീപക് ടണ്ഠന്റെ ഭാര്യ ബര്‍ഖ ടണ്ഠനെ വിവാഹമോചനം ചെയ്താല്‍ കല്പന വര്‍മ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കൂടാതെ, ദീപക് സമ്മാനമായി നല്കിയ വജ്ര മോതിരത്തിന്റെ ചിത്രവും അതിന്റെ സര്‍ട്ടിഫിക്കറ്റും പ്രചരിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, പ്രചരിക്കുന്ന ഫോട്ടോകളുടെയും ചാറ്റുകളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ദന്തേവാഡയില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയാണ് കല്‍പ്പന വര്‍മ്മ.
കൂടുതല്‍ സാമ്പത്തിക ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യവസായി പരാതിയില്‍ പറയുന്നു. ദന്തേവാഡയില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയാണ് കല്‍പ്പന വര്‍മ്മ. ഇരുപക്ഷത്തിന്റെയും മൊഴിയെടുത്തതിന് ശേഷവും, പോലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.



