വന്ദേഭാരത് സ്ലീപ്പര്‍ ഉദ്ഘാടനം ഡിസംബര്‍ അവസാനം ഉണ്ടാകും; വെള്ളിയാഴ്ച മുതല്‍ പരീക്ഷണ ഓട്ടം നടത്തും

Spread the love

ചെന്നൈ: യാത്രക്കാര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ വണ്ടിയുടെ ഉദ്ഘാടനം ഡിസംബര്‍ അവസാനത്തോടെയുണ്ടാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹി-പട്‌ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തും.

video
play-sharp-fill

തേജസ്, രാജധാനി വണ്ടികള്‍ക്ക് സമാനമായ ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. ഇതിനായുള്ള കോച്ചുകള്‍ ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിലാണ്(ബെമല്‍) നിര്‍മിച്ചത്.

റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ സാന്നിധ്യത്തിലും പരീക്ഷണയോട്ടം നടത്തും. ഇത് വിജയകരമായാല്‍ ഡിസംബര്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 16 കോച്ചുകളിലായി 827 പേര്‍ക്ക് യാത്ര ചെയ്യാം. 11 തേര്‍ഡ് എസി കോച്ചുകളില്‍ 611 ബെര്‍ത്തുകളും നാല് സെക്കന്‍ഡ് എസി കോച്ചുകളില്‍ 188 ബെര്‍ത്തുകളും ഒരു ഫസ്റ്റ് എസി കോച്ചില്‍ 24 ബെര്‍ത്തുകളുമാണുണ്ടാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടമാറ്റിക് വാതിലുകള്‍, സിസിടിവികള്‍, ഓരോ ബെര്‍ത്തുകളിലുമുള്ളവര്‍ക്കായി പ്രത്യേകം ലൈറ്റുകള്‍, തീവണ്ടികള്‍ പരസ്പരം കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം എന്നിവയുണ്ടാകും. പരമാവധി 160-180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും.

ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. കൂടുതല്‍ വന്ദേഭാരത് സ്ലീപ്പര്‍വണ്ടികള്‍ ബെമലില്‍നിന്ന് പുറത്തിറങ്ങിയാല്‍ മുംബൈ-പട്ന, ബെംഗളൂരു-പട്ന റൂട്ടുകളില്‍ ഓടിക്കും. പകല്‍ സമയങ്ങളിലെ വന്ദേഭാരത് വണ്ടികള്‍ യാത്രക്കാര്‍ക്കിടയില്‍ വന്‍ഹിറ്റായിരുന്നു. തുടര്‍ന്നാണ് 2022-ല്‍ വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.