വോട്ടിംഗ് ആരംഭിച്ച്‌ മിനിട്ടുകള്‍ക്കകം തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി; പല പോളിംഗ് ബൂത്തുകളിലും പ്രതിസന്ധി തുടരുന്നു

Spread the love

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ആരംഭിച്ച്‌  മണിക്കൂറുകൾ പിന്നിടുമ്പോൾ  പലയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക തകരാറ്. ചില പോളിംഗ് സ്റ്റേഷനുകളില്‍ ഇതുവരെ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. മറ്റിടങ്ങളില്‍ വോട്ടിംഗ് ആരംഭിച്ച്‌ മിനിട്ടുകള്‍ക്കകംതന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കുകയായിരുന്നു.

video
play-sharp-fill

കണ്ണൂരിലെ രാമന്തളി ജിഎം യു പി സ്കൂള്‍, രാമനാട്ടുകര ഗണപത് യുപി സ്കൂള്‍, മുക്കം നഗരസഭ താഴക്കോട് ഗവ.എല്‍പി സ്കൂള്‍, ചക്കിട്ടപാറ പഞ്ചായത്തിലെ ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍, കോഴിക്കോട് ബേപ്പൂർ വെസ്റ്റ് ഗവ.എല്‍പി സ്കൂള്‍, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം സ്കൂള്‍ തുടങ്ങിയയിടങ്ങളില്‍ ക്രമീകരിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്.

ഇന്ന് വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. സമയം അവസാനിക്കുമ്ബോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂള്‍ ബൂത്തിലെ റീപോളിംഗും ഇന്നാണ്. എല്ലായിടത്തും ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group