
പാലക്കാട്: പാലക്കാട് കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്.
ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോര്‍ഡ് വെക്കുന്നതുമായി നേരത്തെ തന്നെ പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് സംഘം ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് ഓടി കയറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ അക്രമി സംഘം വീടിന് നേരെ കല്ലേറ് നടത്തി. ഇതിലാണ് ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.




