കോട്ടയം ജില്ലയില്‍ പോളിംഗ് കുറവ്; കുറഞ്ഞ വോട്ട് ആരുടേതെന്ന ചിന്തയിൽ മുന്നണികള്‍; യു.ഡി.എഫിന് സ്വാധീനമുള്ള നഗരസഭകളില്‍ പോളിംഗ് കുറഞ്ഞത് അനുകൂലമാകുമെന്ന് ഇടത് നേതാക്കള്‍; എൻ.ഡി.എയും പ്രതീക്ഷയിൽ

Spread the love

കോട്ടയം : ജില്ലയില്‍ പോളിംഗ് പൂർത്തിയായതോടെ ജില്ലയില്‍ രാഷ്ട്രീയ പാർട്ടികള്‍ കണ്‍ഫ്യൂഷനിലാണ്. പോളിംഗ് കുറഞ്ഞപ്പോള്‍ കുറഞ്ഞ വോട്ട് ആരുടേതാണെന്ന ചിന്തയിലാണ് മുന്നണികള്‍.

video
play-sharp-fill

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ മൂന്ന് ശതമാനത്തിന്റെ കുറവാണ് ജില്ലയിലുണ്ടായത്. ശതമാനം പരിഗണിച്ചാല്‍ ഈരാറ്റുപേട്ടയില്‍ മാത്രമാണ് കഴിഞ്ഞതവണത്തെ അത്രയും പോളിംഗ് ഉണ്ടായത്. ഇത്തവണ 85 ന് മുകളിലെത്തി. യു.ഡി.എഫിന് സ്വാധീനമുള്ള നഗരസഭകളില്‍ പോളിംഗ് കുറഞ്ഞത് അനുകൂലമാകുമെന്ന് ഇടത് നേതാക്കള്‍ പറയുന്നു.

ഗ്രാമീണമേഖലയില്‍ താരതമ്യേന ഭേദപ്പെട്ട പോളിംഗാണ്. വൈക്കം, തലയാഴം, കുമരകം ഉള്‍പ്പെടെ ഇടതു സ്വാധീനമുള്ള മേഖലകളില്‍ 80 ശതമാനത്തോളമാണ് പോളിംഗ്. യു.ഡി.എഫ് സ്വാധീനമുള്ള അതിരമ്പുഴ, മീനച്ചില്‍, അകലക്കുന്നം, മരങ്ങാട്ടുപള്ളി മേഖലകളിലും പോളിംഗ് കുറഞ്ഞു. അതിരമ്പുഴയില്‍ 69 ശതമാനം മാത്രമാണ് പോളിംഗ്. എന്നാല്‍ ഇവിടെ തങ്ങളുടെ മുഴുവൻ വോട്ടുകളും ചെയ്തിട്ടുണ്ടെന്നാണ് ജോസ് വിഭാഗത്തിന്റെ അവകാശവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കുറി പള്ളിക്കത്തോടും, മുത്തോലിയും നിലനിറുത്തുമെന്നും ചിറക്കടവും, പൂഞ്ഞാറും, പൂഞ്ഞാർ തെക്കേക്കരയും, അയ്മനവും പിടിച്ചെടുക്കുമെന്നുമാണ് എൻ.ഡി.എയുടെ അവകാശവാദം. ചിറക്കടവില്‍ കഴിഞ്ഞ തവണത്തെ അത്ര പോളിംഗ് നടന്നില്ലെങ്കിലും തങ്ങളുടെ മുഴുവൻ വോട്ടുകളും രാവിലെ തന്നെ ചെയ്തിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു.

വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികളില്‍ പലർക്കും ഇപ്പോഴും വിശ്രമമില്ല. കണക്കൂട്ടലുകളുമായി പാർട്ടി ഓഫീസുകളില്‍ നേതാക്കളുണ്ട്.

പോളിംഗ് ശതമാനം

2025 : 70.86

2020 : 73.92

ആകെ വോട്ടർമാർ : 16,41,176
വോട്ടു ചെയ്തവർ : 11,63,010

നഗരസഭ

ചങ്ങനാശേരി : 68.13 %
കോട്ടയം : 68.27 %
വൈക്കം : 74.34 %
പാലാ : 69.01 %
ഏറ്റുമാനൂർ : 69.73 %
ഈരാറ്റുപേട്ട : 85.71 %

ബ്ലോക്ക് പഞ്ചായത്ത്
ഏറ്റുമാനൂർ : 72.64 %
ഉഴവൂർ : 67.58 %
ളാലം : 69.85 %
ഈരാറ്റുപേട്ട : 72.72 %
പാമ്ബാടി : 71.55 %
മാടപ്പള്ളി : 67.17 %
വാഴൂർ : 70.75 %
കാഞ്ഞിരപ്പള്ളി : 70.83 %
പള്ളം : 69.51 %
വൈക്കം : 79.03 %
കടുത്തുരുത്തി : 71.78 %