തിരുവനന്തപുരത്ത് വോട്ട് ചെയ്യുന്നത് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

Spread the love

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേ കേസെടുത്ത് പോലീസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.

video
play-sharp-fill

ഡിസംബര്‍ ഒമ്പതിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആണ് സെയ്താലി.

ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തത്. ഇതനുസരിച്ച്, വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിങ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഈ കുറ്റങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group