ഉറക്കത്തില്‍ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി ശ്വാസം മുട്ടി; 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Spread the love

അംറോഹ: ഉറക്കത്തിനിടെയില്‍ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി നവജാത ശിശു മരിച്ചു. ബുധനാഴ്ചയാണ് പൊലീസും കുടുംബാംഗങ്ങളും ഇക്കാര്യം അറിയിച്ചത്.

video
play-sharp-fill

ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഗജ്‌റൗള മേഖലയിലാണ് സംഭവം. നവംബർ 10ന് ജനിച്ച സുഫിയാൻ സദ്ദാം അബ്ബാസിയുടെയും (25) ഭാര്യ അസ്മയുടെയും ഏകമകനായിരുന്നു.

ശനിയാഴ്ച രാത്രി ദമ്പതികള്‍ കുഞ്ഞിനെ തങ്ങള്‍ക്കിടയില്‍ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയില്‍ ഉറക്കത്തില്‍ മാതാപിതാക്കള്‍ അറിയാതെ തിരിഞ്ഞു കിടന്നപ്പോള്‍ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അവർക്കിടയില്‍പ്പെട്ട് പോവുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നല്‍കാനായി അസ്മ ഉണർന്നപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നു. സദ്ദാം ഉടൻ തന്നെ ഗജ്‌റൗള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നു. കുഞ്ഞിന് ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചു.