“മയക്കുമരുന്ന് രഹിത നവകേരളം പ്രതിരോധവും, പ്രതീക്ഷകളും”; മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ്, വിമുക്തി മിഷന്റെ നേതൃത്വത്തിൽ  ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി: അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എം.കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് (2025 ഡിസംബർ 10) എക്സൈസ് വകുപ്പ്, വിമുക്തി മിഷന്റെ നേതൃത്വത്തിൽ , ലീഗൽ സർവീസ് അതോറിറ്റി കോട്ടയം, നാട്ടകം പോളി ടെക്നിക് നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.

video
play-sharp-fill

”മയക്കുമരുന്ന് രഹിത നവകേരളം പ്രതിരോധവും, പ്രതീക്ഷകളും” എന്നതായിരുന്നു സെമിനാറിന്റെ  വിഷയം . പ്രിൻസിപ്പൽ ആശ എൻ.ഡി അധ്യക്ഷ വഹിച്ച യോഗത്തിൽ, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എംകെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.

“മയക്കുമരുന്ന് രഹിത നവ കേരളം പ്രതിരോധവും, പ്രതീക്ഷകളും” എന്ന വിഷയത്തിൽ ആശ മരിയ പോൾ, ( കൗൺസിലർ, വിമുക്തി, ഡി അഡിക്ഷൻ സെൻ്റർ പാലാ) ക്ലാസ് നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീഗൽ സർവീസ് അതോറിറ്റി പാര ലീഗൽ വോളണ്ടിയർ സതീഷ് കെജി, വിമുക്തി മിഷൻ കോർഡിനേറ്റർ അനീഷ കെഎസ്, അനിൽകുമാർ വി, (വർക്ക് ഷോപ്പ് സൂപ്രണ്ട്)എന്നിവർ സംസാരിച്ചു.